മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, മുഖ്യന്റെ വാക്കും പഴയ ചാക്കും; പരിഹാസവുമായി ജയശങ്കര്‍


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. സന്നിധാനം വരെയെത്തി മടങ്ങിയ രഹ്ന ഫാത്തിമയുടെ വിഷയത്തിലും വിമാനത്താവളത്തില്‍ നിന്നും മടങ്ങേണ്ടി വന്ന തൃപ്തി ദേശായിയുടെ വിഷയത്തിലുമാണ് മുഖ്യമന്ത്രിക്കെതിരെ ജയശങ്കര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സുപ്രിം കോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി. വായ്ത്താരി മുഴക്കുമന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പേലെയാണ് എന്നാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 

 

കുറിപ്പിന്റെ പൂര്‍ണരൂപം

പളളിക്കെട്ട് ശബരിമലയ്ക്ക്

കല്ലും മുളളും കാലുക്ക് മെത്തൈ.

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു. സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് ‘സാവകാശ’ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു. 

#മുഖ്യന്റെ വാക്കും പഴയ ചാക്കും.

You might also like

Most Viewed