നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ല; രമേശ് ചെന്നിത്തല


തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങള്‍ തീർത്ഥാടനം ദുർബലവും ദുസ്സഹവുമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ലെന്നും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണവും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കള്‍ നാളെ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് രമേശ് ചെന്നിത്തല വിശദമാക്കി. 

You might also like

Most Viewed