ശശികല വീണ്ടും സന്നിധാനത്തേക്ക്; ആറ് മണിക്കൂര്‍ തങ്ങാന്‍ അനുവാദം


പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല വീണ്ടും സന്നിധാനത്തേക്ക്. പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് ശശികലയ്ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി . നല്‍കിയത്. ആറ് മണിക്കൂറാണ് ശശികലയ്ക്ക് സന്നിധാനത്ത് തങ്ങാന്‍ പൊലീസ് അനുവാദം നല്‍കിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു ശശികല എത്തിയത്. നിലയ്ക്കലലില്‍ വച്ച് ഇവരെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പേരക്കുട്ടിയുടെ ചോറൂണിനാണ് പോകുന്നത് എന്നാണ് ശശികല പറഞ്ഞത്. ആദ്യം പൊലീസ് പറഞ്ഞ് കാര്യങ്ങള്‍ ശശികല അംഗീകരിക്കാന്‍ തയ്യാറായില്ല. ഇത് വാക്ക് തര്‍ക്കത്തിന് ഇടയാക്കി. എന്നാല്‍ പിന്നീട് പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവുകയായിരുന്നു. പ്രതിഷേധം സംഘടിപ്പിക്കുകയോ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് ശശികലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നോട്ടീസ് ശശികലയ്ക്ക് നല്‍കുകയും അതില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

You might also like

Most Viewed