കെ. സുരേന്ദ്രന്റെ ആചാരലംഘനം : ആരോപണം അടിസ്ഥാനരഹിതമെന്ന് ശ്രീധരന്‍ പിള്ള


കോഴിക്കോട് : ശബരിമലയിൽ എത്തിയ കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന ദേവസവം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വസ്തുത അറിയാതെ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്നയാളാണ് കെ. സുരേന്ദ്രൻ. ബന്ധുക്കളുടെ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അത് അംഗീകരിച്ചു മാപ്പു പറയാന്‍ മന്ത്രി തയാറാകണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടത്. ഇതുപോലും അറിയാത്ത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം ശബരിമലയെ തകര്‍ക്കാനാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

അമ്മ മരിച്ച് ആറു മാസം തികയും മുമ്പ് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ വന്നത് ആചാരലംഘനമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു.

You might also like

Most Viewed