ശബരിമല വിധി: ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയെന്ന് ദേവസ്വംബോര്‍ഡ്


പത്തനംതിട്ട: ശബരിമല വിധി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതായും വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ദേവസ്വം ബോര്‍ഡ്. അസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. അതേസമയം ശബരിമല വിധിക്ക് എതിരായ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി വീണ്ടും തള്ളി.

 അഞ്ചംഗ ബെഞ്ചിന് മാത്രമേ അപേക്ഷകളില്‍ തീരുമാനം എടുക്കാന്‍ ആകൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങളും പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടിക്കൊണ്ടുള്ള ദേവസ്വം ബോര്‍ഡ്ന്റെ അപേക്ഷ. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്നിര്മിക്കാന്‍ ആയിട്ടില്ലെന്ന് മാത്രമല്ല കേന്ദ്ര ഉന്നതാധികാര സമിതി നിര്‍മ്മാണ നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശയും നല്‍കി. സ്ത്രീകള്‍ക്ക് ആവശ്യമായ റെസ്റ്റ് റൂം, ശുചിമുറികള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ കൂടുതല്‍ സമയം വേണം. മണ്ഡലകാലത്തു ദര്‍ശനത്തിനായി ആയിരത്തോളം സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. 

You might also like

Most Viewed