സന്നിധാനത്ത് അറസ്റ്റിലായ ആർ. രാജേഷ് ആർ.എസ്.എസ് പ്രവർത്തകൻ


പെരുമ്പാവൂർ : സന്നിധാനത്തു തിങ്കളാഴ്ച പുലർച്ചെ അറസ്റ്റിലായ ആർ. രാജേഷ് ആർ.എസ്.എസ്. പ്രവർത്തകനെന്ന് വിവരം. എറണാകുളം ജില്ലാ കാര്യദർശിയും ശബരിമല കർമസമിതി ജില്ലാ സംയോജകനുമായ രാജേഷ്, ആർഎസ്.എസ് സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്.

ഹർത്താലിനോടനുബന്ധിച്ച് വഴിതടയലിനു പെരുമ്പാവൂർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. തൊടുപുഴ സ്വദേശിയായ രാജേഷ് പെരുമ്പാവൂരിൽ നിന്നു വിവാഹം കഴിച്ച് വർഷങ്ങളായി ഇവിടെയാണ് താമസം. മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ഗവ. ആയുർവേദ ഫാർമസിസ്റ്റാണ് രാജേഷ്.

You might also like

Most Viewed