ദേവസ്വം മന്ത്രിയുമായി വാക്ക് തര്‍ക്കം; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍


കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച കാസര്‍കോട്ടെ ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. ശബരിമല വിഷയം സംബന്ധിച്ച് ചര്‍ച്ച പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. വാക്കേറ്റം രൂക്ഷമായത്തോടെ ഇവരെ പൊലീസ് ബലമായി നീക്കി.

കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്‍. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

You might also like

Most Viewed