ശബരിമലയില്‍ ഭീകരമായ അന്തരീക്ഷം ഇല്ല; മനുഷ്യാവകാശ കമ്മീഷന്‍


പത്തനംതിട്ട: ശബരിമലയില്‍ ഭീകരമായ അന്തരീക്ഷം ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീര്‍ത്ഥാകര്‍ തൃപ്തരാണ്. കമ്മീഷന്‍ സംസാരിച്ച ഭക്തര്‍ ഒന്നും പോരായ്മ അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ കുറ്റം പറയാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രികവടി ഇല്ലെന്നും കമ്മീഷന്‍ പറഞ്ഞു. വിരി വെയ്ക്കാന്‍ ഉള്ള അവകാശം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കാര്യങ്ങളില്‍ കമീഷന്‍ ഇടപെടേണ്ട കാര്യമില്ല. ചില വിശ്വാസികള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . അത് പരിശോധിക്കും പക്ഷെ ഏതാണ് വിശ്വാസി ഏതാണ് പ്രതിഷേധക്കാര്‍ എന്നു പൊലീസിന് അറിയാത്ത അവസ്ഥയാണ്. പമ്പയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പമ്പയില്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാം പ്രളവുമായി ബന്ധപ്പെട്ടു ഉണ്ടായതാണ്. സര്‍ക്കാരിന് അത്തരം കാര്യങ്ങള്‍ വളരെ പെട്ടന്നു ചെയ്യാന്‍ സാധിക്കില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി. 

You might also like

Most Viewed