അടി കൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് ബിജെപിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് പി.എസ്.ശ്രീധരൻ പിള്ള


തിരുവനന്തപുരം: പ്രവർത്തകർക്ക് അടി കൊള്ളുമ്പോൾ കിട്ടുന്ന സഹതാപമാണ് പാർട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കേരളത്തിൽ ബിജെപി ഒരു സഹന സമരത്തിലാണ്. ഗാന്ധിയൻ മാർഗ്ഗത്തിലാണ് ബിജെപിയുടെ സമരമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

1975ൽ അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയായ ഇന്ധിരാ ഗാന്ധിക്കെതിരെ ഗാന്ധിയൻ മാർഗ്ഗങ്ങളിൽ രണ്ടാം സ്വാതന്ത്ര്യസമരം നടത്തിയ പാരമ്പര്യമാണ് തങ്ങൾക്ക്. ശബരിമലക്കുവേണ്ടിയും ബിജെപി നടത്തുന്നത് അത്തരമൊരു സമരമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സത്യത്തിനും ധർമ്മത്തിനും വേണ്ടി അടി ഏറ്റുവാങ്ങിയിട്ട് അത് ജനങ്ങളെ ബോധ്യപ്പെടുത്തും. എന്നിട്ട് നിങ്ങളുടെ സഹതാപം ഞങ്ങൾക്കുണ്ടാകണം എന്ന് ജനങ്ങളോട് ആവശ്യപ്പെടും. അപ്പോൾ കിട്ടുന്ന സഹതാപമാണ് പാർട്ടിയുടെ രാഷ്ട്രീയ നിക്ഷേപമെന്ന് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

You might also like

Most Viewed