കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്നു ശബരിമല സന്ദർശിക്കും


പമ്പ : ശബരിമല മണ്ഡലകാല തീർഥാടനം അഞ്ചാം ദിവസത്തിലേക്ക്. പുലർച്ചെ മൂന്നു മണിയോടെ നട തുറന്ന സന്നിധാനത്ത് നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവങ്ങളിലേതുപോലെ ഇന്നും ദർശനത്തിന് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊൻ രാധാകൃഷ്ണൻ ഇന്നു ശബരിമല സന്ദർശിക്കും.

പ്രതിഷേധങ്ങൾക്കൊടുവിൽ ശബരിമലയിലെ നിയന്ത്രണങ്ങൾ ഭാഗീഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലിൽ തീർഥാടകർക്കു വിശ്രമിക്കാമെന്നു പൊലീസ് അറിയിച്ചു. ഇതൊടെ പ്രതിഷേധങ്ങൾക്ക് അയവു വരുമെന്നു വി.മുരളീധരൻ എംപി പറഞ്ഞു. സന്നിധാനത്ത് നിലനിന്ന ഏറ്റവും പ്രധാന നിയന്ത്രണമായിരുന്നു വലിയ നടപ്പന്തലിലേത്. പ്രതിഷേധക്കാർ തമ്പടിക്കുമെന്ന പേരിൽ വലിയ നടപ്പന്തലിൽ തീർഥാടകരെ താമസിക്കാനോ വിശ്രമിക്കാനോ അനുവദിച്ചിരുന്നില്ല.

ശബരിമലയിലെ കൂട്ട അറസ്റ്റിന് കാരണമായ പ്രതിഷേധം നടന്നതും ഇതിനെതിരായിരുന്നു. ഹൈക്കോടതിയും വിമർശിച്ചതോടെയാണ് പൂർണ നിയന്ത്രണം മാറ്റി വിശ്രമിക്കാൻ അനുവദിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെ പ്രതിഷേധങ്ങൾ കുറയുമെന്നാണ് ബിജെപി നൽകുന്ന സൂചന. എന്നാൽ വലിയ നടപ്പന്തലിൽ രാത്രി താമസിക്കാൻ അനുവദിക്കില്ല. വാവര് സ്വാമി നടയ്ക്കു മുന്നിലെ ബാരിക്കേഡും നിരോധനാജ്ഞയും തുടരും.

You might also like

Most Viewed