കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ വിളിക്കണമെന്ന് സംഘപരിവാർ


കൊച്ചി : കുമ്മനം രാജശേഖരനെ കേരളത്തിലെ രാഷ്ട്രീയ–സാമൂഹ്യ മേഖലകളിലേക്ക് മടക്കികൊണ്ടുവരാന്‍ സംഘപരിവാര്‍ സംഘടനകളില്‍ സമ്മര്‍ദ്ദമേറുന്നു. ശബരിമല പ്രശ്നം കൂടുതല്‍ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ കുമ്മനത്തിന്റെ സേവനം ആവശ്യമാണെന്ന് ഒരുവിഭാഗം നിലപാടെടുത്തതായിട്ടാണു വിവരം. കേരളത്തിലേക്കു മടങ്ങിവരാന്‍ കുമ്മനം രാജശേഖരനും സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.

ശബരിമലയിലെ യുവതീപ്രവേശ പ്രശ്നത്തെത്തുടര്‍ന്നു സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ സാമൂഹിക–രാഷ്ട്രീയ പരിസ്ഥിതിയില്‍ കുമ്മനം രാജശേഖരന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് ആര്‍എസ്എസിലെയും ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങയ സംഘപരിവാര്‍ സംഘടനകളിലെയും വലിയൊരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. ഇക്കാര്യം ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചുവെന്നാണു സൂചന.

മിസോറം തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കുമ്മനം രാജശേഖരനെ കേരളത്തിലേക്കു മടക്കണമെന്നാണ് ആവശ്യം. കുമ്മനത്തിനും ഇതു സമ്മതമാണെന്നാണ് സൂചനകള്‍. ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

You might also like

Most Viewed