യുവതികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്


കൊച്ചി: ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതി കളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അധിക സൗകര്യം ഒരുക്കുന്നതിന് സാവകാശം ആവശ്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

10 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുമ്പോള്‍ വിശ്രമമുറികള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. സ്ഥല ലഭ്യതയ്ക്ക് പ്രത്യേക കേന്ദ്ര അനുമതി ലഭിക്കണം. അതിനാല്‍ സാവകാശം ആവശ്യമാണെന്നും ബോര്‍ഡ് അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നശിച്ചു പോയിട്ടുണ്ടെന്നും അവയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

You might also like

Most Viewed