ശബരിമല കർമ്മ സമിതിയുടെ യോഗം തുടങ്ങി; വനിത മതിലിനെ പ്രതിരോധിക്കാനുളള മാർഗങ്ങള്‍ ചർച്ചയാകും


കൊച്ചി: ശബരിമല കർമ്മ സമിതി  നേതാക്കളുടെ യോഗം കൊച്ചിയിൽ തുടങ്ങി. വനിത മതിലിനെ പ്രതിരോധിക്കാൻ നാടത്തേണ്ട മാർഗങ്ങളെ കുറിച്ചാണ് പ്രധാന ചർച്ച. വിവിധ സമുദായ നേതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തും. സംസ്‌ഥാന ജില്ലാ ഭാരവാഹികൾ ആണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വനിത മതിലിനെ നിയമ പരമായി നേരിടാനുള്ള മാർഗങ്ങളും ആലോചിക്കും.

പഞ്ചായത്തുകൾ തോറും വനിത മതിലിന് എതിരെ പരിപാടികൾ സംഘടിപ്പിക്കും. ശബരിമല വിഷയത്തിൽ തുടർ നടപാടികളും ചർച്ചയാകും. എസ് ജെ ആർ കുമാർ, കെ പി ശശികല, ശോഭ സുരേന്ദ്രൻ, എം ടി രമേശ്‌ തുടങ്ങിവർ യോഗത്തിൽ പങ്കെടുക്കുന്നു.

രാവിലെ നടന്ന സംസ്‌ഥാന ഭാരവാഹികളുടെ യോഗത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള, ശോഭ സുരേന്ദ്രൻ, എം ടി രമേശ്‌ തുടങ്ങിവരും സംഘ പരിവാർ  നേതാക്കളും പങ്കെടുത്തു.

You might also like

Most Viewed