സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം തൃശൂരിന് മുന്നേറ്റം


ആലപ്പുഴ : 59-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം ഉച്ചവരെ തൃശൂരിന്റെ മുന്നേറ്റം. കോട്ടയം, തിരുവനന്തപുരം ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആകെയുള്ള 239 മൽസരയിനങ്ങളിൽ 2 ഇനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. വേദികളിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്.

തിരുവമ്പാടി ഗവ. യു.പി.എസിലെ നാടൻപാട്ടു വേദിയിൽ കർട്ടൺ ഇല്ലാത്തതിനെ തുടർന്നു പ്രതിഷേധവും വാക്കേറ്റവും ഉണ്ടായി. മത്സരാർഥികൾ വേദിക്കു സമീപം നാടൻപാട്ടു പാടി പ്രതിഷേധിച്ചതോടെ മത്സരം തുടങ്ങാൻ വൈകി. തുടർന്നു കർട്ടൺ ഒരുക്കിയാണു പ്രശ്നം പരിഹരിച്ചത്.

മത്സരാർഥികളുമായി വാഹനങ്ങൾ എത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതു മത്സരാർഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

You might also like

Most Viewed