ബിജെപി നടത്തിയത് 'അലവലാതി' ബന്ദ്, എല്ലാത്തിനും പിന്നില്‍ മോദിയെന്നും എം എം മണി


തിരുവനന്തപുരം: ജീവിത പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത ആളുടെ പേരില്‍ ബിജെപി നടത്തിയത് അലവലാതി ബന്ദെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഒ രാജഗോപാലും പി എസ് ശ്രീധരൻ പിള്ളയുമൊക്കെ ഇടപെട്ടാണ് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ സഹോദരനെക്കൊണ്ട് മാറ്റിപ്പറയിപ്പിച്ചതെന്നും എം എം മണി പറഞ്ഞു.  

എല്ലാത്തിനും പിന്നിൽ പ്രധാനമന്ത്രിയാണ്. ഇറച്ചി തിന്നതിന്റെ പേരിൽ 40 പേരെ തല്ലിക്കൊന്നത് കണ്ടിട്ടും മിണ്ടാത്ത മനുഷ്യനാണ് മോദി. 600 വർഗ്ഗീയ സ്വാസ്ഥ്യങ്ങളുണ്ടായിട്ടും മോദി പ്രതികരിച്ചില്ല. മോദിയാണ് ഇതെല്ലാം സംഘടിപ്പിക്കുന്നതിന് പിന്നിൽ. വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കുന്നതിന്‍റെയെല്ലാം നേതാവാണ് മോദിയെന്നും എം എം മണി പറഞ്ഞു. 

തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലൻ നായരുടെ മരണമൊഴിയില്‍ പറയുന്നത്.  മരണം സ്വയം തീരുമാനിച്ചതാണെന്നും വേണുഗോപാൽ പറയുന്നുണ്ട്. ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്.

ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

You might also like

Most Viewed