സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം


കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം. ദളിത് വിരുദ്ധ പരാമർ‍ശം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് എച്ചിക്കാനത്തിന് കാസർ‍ഗോഡ് ജില്ലാ സെഷൻ‍സ് കോടതിയാണ് ജാമ്യം ‍അനുവദിച്ചത്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം.

ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്. പൊലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സാഹിത്യ സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. ഫെബ്രുവരി 9ന് കോഴിക്കോട് നടന്ന കേരള ലിറ്ററി ഫെസ്റ്റിവലിലെ സംവാദത്തിനിടെ സന്തോഷ് എച്ചിക്കാനം മാവിലൻ‍ സമുദായത്തിനെതിരെ സംസാരിച്ചു എന്നാണ് പരാതി.

You might also like

Most Viewed