ശബരിമല ദർ‍ശനത്തിന് എത്തിയ ട്രാൻ‍സ് ജെൻ‍ഡറുകളെ പോലീസ് തിരിച്ചയച്ചു


 

 

എരുമേലി: ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ് ജെൻഡറുകളെ തടഞ്ഞ് പോലീസ് തിരിച്ചയച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച് എരുമേലി വഴി പന്പയിലേയ്ക്ക് തിരിക്കാൻ ശ്രമിച്ച ഇവരെ എരുമേലി പോലീസ് തടയുകയും തിരിച്ചയക്കുകയുമായിരുന്നു. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പോലീസ് തടഞ്ഞത്. കോട്ടയം, എറണാകുളം സ്വദേശികളാണ് ഇവർ.

നാലുപേരെയും തടഞ്ഞതിന് ശേഷം ശബരിമലയിലേയ്ക്ക് കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ശബരിമലയ്ക്ക് പോകണമെന്ന് അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദർശനത്തിന് പോകുമെന്നാണ് ഇവർ പറയുന്നത്.

വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികൾ എത്തുന്നതുപോലെ തന്നെയാണ് തങ്ങൾ എത്തിയതെന്നും മുന്പും ഇത്തരത്തിൽ തങ്ങളുടെ കൂട്ടത്തിലുള്ളവർ ശബരിമലയിൽ പോയിട്ടുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് ഇത്തരമൊരു നടചപടി സ്വീകരിച്ചതെന്നാണ് വിവരം.

You might also like

Most Viewed