വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം


കൽപ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ പോലീസ് േസ്റ്റഷന് സമീപത്തായി സന്ധ്യയോടെയാണ് മാവോയിസ്റ്റ് സംഘം എത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘമാണ് പ്രദേശത്ത് എത്തിയത്. പ്രദേശത്ത് ലഘുലേഖകൾ വിതരണം ചെയ്ത സംഘം പിന്നീട് പ്രകടനം നടത്തുകയും ചെയ്തു. സി.പി.ഐ മാവോയിസ്റ്റ് കബനി ദളത്തിന്റെ വക്താക്കളെന്ന് സംഘാംഗങ്ങൾ വ്യക്തമാക്കിയതായി പരിസരവാസികൾ പറഞ്ഞു. ആയുധധാരിയായ മാവോയിസ്റ്റ് അംഗത്തിന്റെ ചിത്രം സമീപത്തെ സി.സി.ടി.വിയിൽ നിന്നും പോലീസിന് ലഭിച്ചു.

You might also like

Most Viewed