പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലിൽ‍ പങ്കെടുക്കില്ല: സാറ ജോസഫ്


തൃശ്ശൂർ: ലൈംഗിക ആരോപണ വിധേയനായ എം.എൽ.എ പി.കെ ശശിയെ പുറത്താക്കാതെ സർക്കാർ 2019 ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറ ജോസഫ്. സി.പി.എമ്മിന്റെ പരിപാടികളിലും പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. പി.കെ ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്നു പറയുന്ന പാർ‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറാ ജോസഫ് പറഞ്ഞു. ഒരു ടിവി ചർച്ചയിലാണ് സാറാ ജോസഫ് നിലപാട് വ്യക്തമാക്കിയത്.  

You might also like

Most Viewed