പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്: കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു


തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്. ഈ വിഷയത്തിൽ പാർട്ടി സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വി.എസിന്റെ ആവശ്യം.

സ്ത്രീപീഡന പരാതികൾ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വി.എസ് കത്തിൽ ആവശ്യപ്പെടുന്നു. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരേ ഉണ്ടാകേണ്ടതെന്ന് കത്തിൽ പറയുന്നു. പീഡന പരാതിയിൽ അന്വേഷണം നിലനിൽക്കുന്പോൾ പൊതുപരിപാടികളിൽ ശശിയെ പങ്കെടുപ്പിക്കുകയും ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്ത നടപടിയേയും വി.എസ് കത്തിൽ വിമർശിക്കുന്നു.

You might also like

Most Viewed