പ്രവാസിയുടെ കണ്ണ് നിറച്ച് കെ­.എസ്.ആർ.ടി­.സി


കോഴിക്കോട്:  കെ.എസ്.ആർ.ടി.സിക്കെതിരെ ഒരുപാട് ആക്ഷേപങ്ങളുണ്ടാവാറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തിൽ നന്മയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ബസില്‍ പാസ്പോർട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന് തിരികെ എയർപോർട്ടിലെത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇത് കൈമാറിയ സംഭവം പ്രവാസിയുടെ കണ്ണിൽ ഈറനണിയിച്ചു. കോഴിക്കോട് നിന്നും എത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുകയായിരുന്നു ബസ്. ഇതിനിടെയാണ് പാസ്പോർട്ട് അടങ്ങിയ കിറ്റ് ശ്രദ്ധയില്‍പ്പെടുന്നത്. ഗൾഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരൻ മറന്നുവച്ചതായിരുന്നു അത്. യാത്രക്കാരോട് സംസാരിച്ച ശേഷം ഉടൻ തന്നെ ബസ്സുമായി തിരികെ എയർപോർട്ടിലെത്തി കിറ്റ് കൈമാറിയാണ്  Jn 412 KURTC ലോഫ്‌ളോർ വോൾവോ ബസും ജീവനക്കാരായ കൃഷ്ണദാസും നിസാറുമാണ് ഈ നന്മ ചെയ്തത്. ബസിലെ യാത്രക്കാരനായിരുന്ന അനീഷ് അഷ്റഫ് KURTC യിലെ ഹീറോസ് സല്യൂട്ട് എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

You might also like

Most Viewed