ഖനനം പൂ­ർണമാ­യി­ നി­ർത്തണമെ­ന്ന സമരക്കാ­രു­ടെ­ ആവശ്യം തള്ളി: എം.എൽ.‍എ


കൊല്ലം: ആലപ്പാട്ടെ കരിമണൽ‍ ഖനനം പൂർണമായി നിർത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എം.എൽ.എ. ഖനനം പൂർ‍ണമായി നിർ‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാൽ‍ കടലിൽ‍ നിന്നുള്ള ഖനനം അടിയന്തരമായി നിർ‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എം.എൽ.‍എ ആർ‍.രാമചന്ദ്രൻ‍ വ്യക്തമാക്കി. 

സേവ് ആലപ്പാട് സ്റ്റോപ് മൈനിംഗ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാൽ‍ ഖനനം പൂർ‍ണമായി നിർ‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എം.എൽ‍എ ആവർത്തിച്ചു.

സമരം ആനാവശ്യമാണെന്നാണ് ഐ.ആർ.‍ഇയിലെ സി.ഐ.ടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ യും നിലപാട്. കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.‍ഇയെ തകർ‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ‍ ആരോപിക്കുന്നു.

അതേ സമയം എന്തെല്ലാം ആരോപണങ്ങൾ‍ ഉന്നയിച്ചാലും ഖനനം നിർ‍ത്തും വരെ സമരം തുടരുമെന്ന് മത്സ്യബന്ധന തൊഴിലാളികളായ നാട്ടുകാർ‍. കരുനാഗപ്പള്ളി താലൂക്കിലെ കടലിനും കായലിനും മദ്ധ്യേ കിടക്കുന്ന ചെറു ഗ്രാമമായ ആലപ്പാട് എന്ന ഗ്രാമപ്രദേശം മുഴുവനും കടൽ വിഴുങ്ങുന്ന സാഹചര്യം ഉണ്ടാക്കുന്ന സാഹചര്യമാണിപ്പോൾ. പ്രശ്ന പരിഹാരത്തിനായി സർ‍ക്കാർ‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിെയയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എം.എൽ.എയുെട തീരുമാനം.

You might also like

Most Viewed