പ്രച്ഛന്നവേഷം കെട്ടി മഞ്ജുവിന്റെ ശബരിമല പ്രവേശനം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന്് പന്തളം കൊട്ടാരം


ശബരിമല: പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ പ്രച്ഛന്നവേഷം കെട്ടി കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുർഗ എന്നിവർക്ക് പിന്നാലെ കൊല്ലം ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. സംഭവം പോലീസിന്റെ അറവോടെയാണോയെന്നും ആണെങ്കിൽ ആരുടെ നിർദ്ദേശ പ്രകാരമാണ് അനുമതി നൽകിയതെന്നും പോലീസിന്റെ അറിവോടെയല്ല പ്രവേശിച്ചതെങ്കിൽ സുരക്ഷാ വീഴ്ചയാണെന്നും പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും. ഇത്തരത്തിൽ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകൾക്കും തീവ്രവാദികൾക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വൻ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയിൽ ധരിപ്പിക്കും. 

You might also like

Most Viewed