സ്ത്രീ​­​വി​­​രു​­​ദ്ധ പ​രാ​­​മ​ർ​­ശം: കൊ​­​ല്ലം തു​­​ള​സി​­​യു​­​ടെ­ ജാ​­​മ്യാ​­​പേ​­​ക്ഷ ത​ള്ളി­


കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് നിർ‍ദ്ദേശം നൽ‍കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലായിരുന്നു മുന്‍കൂർ‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

പ്രസംഗത്തിൽ‍ കൊല്ലം തുളസി ശബരിമല സ്ത്രീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമർ‍ശിച്ചിരുന്നു. കൊല്ലം ചവറയിൽ‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കാണണമെന്ന് കൊല്ലം തുളസി പ്രസംഗിച്ചത്. വിധി പ്രസ്ഥാപിച്ച ജഡ്ജിമാർ‍ ശുംഭന്മാർ‍ ആണെന്നും അന്ന് കൊല്ലം തുളസിയുടെ പ്രസംഗത്തിൽ‍ ഉണ്ടായിരുന്നു. ശബരിമലയിൽ‍ ദർ‍ശനം നടത്തുന്ന യുവതികളുടെ കാലിൽ‍ പിടിച്ച് വലിച്ച് കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറുഭാഗം വിധി പറഞ്ഞ ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു നടന്റെ വിവാദ പരാമർ‍ശം. ഇതിനെതിരെയാണ് ചവറ പോലീസ് കേസെടുത്തത്.

You might also like

Most Viewed