കോഴിക്കോട് മിഠായിത്തെരുവ് അക്രമം: ലുക്കൗട്ട് നോട്ടിസിറക്കി


കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ‍ അക്രമം നടത്തിയവരെ കണ്ടെത്താൻ‍ പോലീസ് ലുക്കൗട്ട് നോട്ടിസിറക്കി. ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ‍ ശബരിമല കർ‍മസമിതി ആഹ്വാനം ചെയ്ത ഹർ‍ത്താലിനിടെയാണ് അക്രമം നടന്നത്. 31 പേരെയാണ് ഇതുവരെ മിഠായിത്തെരുവിലെ ആക്രമണത്തിന്റെ പേരിൽ‍ പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമല കർ‍മസമിതിയുടെ പ്രധാന നേതാക്കളുൾ‍പ്പെടെ 11 പേർ‍ പട്ടികയിലുണ്ട്. 

പോലീസിന്റെ ക്യാമറയിൽ‍പ്പെട്ടതിന് പുറമെ കടകളിൽ‍ നിന്ന ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചാണ് ലുക്കൗട്ട് നോട്ടിസ് തയ്യാറാക്കിയത്. മിഠായിത്തെരുവിലുണ്ടായ സംഘർ‍ഷം നിയന്ത്രിക്കുന്നതിൽ‍ പോലീസിനു വീഴ്ചയുണ്ടായെന്ന് വിമർ‍ശനമുയർ‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടൗൺ‍ സി.ഐയുടെ നേതൃത്വത്തിൽ‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പൂരോഗമിക്കുകയാണ്.

You might also like

Most Viewed