എസ്ബിഐ ആക്രമിച്ച സംഭവം : പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപണം


തിരുവനന്തപുരം : പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ആക്രമിച്ച കേസിൽ ഇടതു നേതാക്കളെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപണം. നഷ്ടപരിഹാരം നൽകി കേസ് പിന്‍വലിപ്പിക്കാനാണു ശ്രമം. ഡിവൈഎഫ്ഐ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു ശ്രമം തുടരുകയാണ്.

പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീർപ്പുകാരുടെ അപേക്ഷ. എന്നാൽ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ല.

ഇതുസംബന്ധിച്ച് ധാരണയാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. ബാങ്ക് അക്രമിച്ച ഇടത് നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയനൽ മാനേജർക്കു പരാതി നൽകി. ഈ പരാതി പൊലീസിനു കൈമാറാനും സാധ്യതകളുണ്ട്.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

You might also like

Most Viewed