സുപ്രീം കോടതിയിൽ പോയില്ല: പിഴയടച്ച് തടിതപ്പി ശോഭ സുരേന്ദ്രൻ


കൊച്ചി: ശബരിമല വിഷയത്തിൽ അനാവശ്യ ഹർജി നൽകിയതിന് ഹൈക്കോടതി നിർദ്ദേശിച്ച 25000 രൂപ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പിഴയടച്ചു. ഹൈക്കോടതി ലീഗൽ സർവ്‍വീസ് കമ്മിറ്റിയിലാണ് ശോഭാ സുരേന്ദ്രൻ പിഴയടച്ചത്.

അതേസമയം ഹൈക്കോടതി നിർദ്ദേശിച്ച പിഴ അടയ്ക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഹൈക്കോടതിയ്ക്ക് മുകളിൽ കോടതിയുണ്ട്. ഈ വിഷയത്തിൽ‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും അവർ പറഞ്ഞു. കോടതിയിൽ മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഇക്കാര്യങ്ങൾ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭ പറഞ്ഞിരുന്നു.

നേരത്തെ ശബരിമല വിഷയത്തിലെ പോലീസ് നടപടിക്കെതിരെ ശോഭ സമർപ്പിച്ച ഹർ‍ജി കോടതി തള്ളിയിരുന്നു. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹർ‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു. നടപടി എല്ലാവർക്കും പാഠമാകണമെന്നും വ്യക്തമാക്കിയ കോടതി 25000 രൂപ പിഴ ഈടാക്കിയാണ് ഹർജി തള്ളിയത്.

You might also like

Most Viewed