കണ്ണൂരിലെ പെണ്ണ് കിട്ടാത്ത യുവാക്കളെ സഹായിക്കാൻ പോലീസ്


കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ പെണ്ണ് കിട്ടാത്ത യുവാക്കളെ സഹായിക്കാൻ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അവിവാഹിതരായ യുവാക്കളുടെ കണക്കെടുക്കുന്നതിന് പാനൂർ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതാ പ്രശ്‌നങ്ങളും രാഷ്ട്രീയ സംഘർഷങ്ങൾ നിറഞ്ഞ ഭൂതകാലവുമാണ് ഇവർ വിനയായിരിക്കുന്നത്. ഇതേ തുടര്‍ന്ന് യുവാക്കളുടെ കണക്കെടുക്കുന്നക് പോലീസ് നടപടി തുടങ്ങിയത്.

പാനൂരിലെ യുവാക്കൾക്ക് ജോലിയും വരുമാനമുണ്ടായിട്ടും പെണ്ണുകാണൽ നടന്നിട്ടും കല്യാണം മാത്രം നടക്കുന്നില്ല. പലർക്കും 30 വയസ് പ്രായമായിട്ടും കല്യാണം നടക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. 19,000 വീടുകളിൽ‍ സർവ്വേ നടത്തി വിവരം ശേഖരിക്കും. ഇതിന്റെ കണക്കുകൾ പരിശോധിച്ച് ശേഷം പ്രശ്‌നപരിഹാരത്തിനായി പദ്ധതികൾ നടപ്പാക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്.  

You might also like

Most Viewed