ജമ്മു­ കാ­ശ്മീ­രിൽ‍ സ്ഫോ­ടനത്തിൽ മലയാ­ളി­ മേ­ജറും സൈ­നി­കനും മരി­ച്ചു­


 

ന്യൂഡൽഹി:  ജമ്മു കശ്മീരിലെ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജർ ശശിധരൻ വി.നായരാണ്(33) സ്ഫോടനത്തിൽ  കൊല്ലപ്പെട്ടത്. 2/11 ഗൂർഖാ റൈഫിൾസിൽ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.  

ഇന്നലെ നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ശശിധരൻ‍ നായർ‍ 11 വർ‍ഷമായി സൈന്യത്തിലുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്ഫോടനമെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

You might also like

Most Viewed