ഫേസ്ബുക്ക് പോസ്റ്റ്: മാപ്പ് പറയില്ലെന്ന് സംവിധായകൻ പ്രിയനന്ദനൻ


തൃശ്ശൂർ: വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മാപ്പു പറയില്ലെന്ന് സംവിധായകൻ പ്രിയനന്ദനൻ വ്യക്തമാക്കി. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടു. അതു കൊണ്ടാണ് പോസ്റ്റ് പിൻവലിച്ചത്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി. 

വലിയ വിമർശനവും സൈബർ ആക്രമണവും ഉണ്ടായതിനെത്തുടർന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനൻ ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് താൻ വീട്ടിൽ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു.

 സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്‍റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം പ്രസ്താവനകൾ നടത്തിയിരുന്നു. പ്രിയനന്ദനന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സംഘപരിവാർ അനുകൂലികൾ സാമൂഹ്യമാധ്യമങ്ങളിലും ഉയർത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

You might also like

Most Viewed