വ്യാജ പ്രചാരണം; അഞ്ച് വാട്ട്‌സ്ആപ്പ് അഡ്മിന്‍മാർ പിടിയിൽ


കണ്ണൂർ: വിവാഹം കഴിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട നവദന്പതികളുടെ പരാതിയിൽ അഞ്ച് പേർ പിടിയിൽ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും പരാതിയിലാണ് നടപടി

കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാജ അടിക്കുറിപ്പോടെ പ്രചരിച്ചിച്ചത്. തുടർന്ന് രൂക്ഷമായ സൈബർ ആക്രമണത്തിനാണ് ഇവർ‍ വിധേയമായത്. ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച റോബിൻ തോമസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ്.പി. സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റെയും ഫോട്ടോ വെച്ച് 

സോഷ്യൽ മീഡിയകളില്‍ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരന്‍ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാൽ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദന്പതികൾ തന്നെ സ്ഥിരീകരിച്ചു. തുടർന്നാണ് ഇരവരും സൈബർ‍ ഇടത്തിലെ വ്യാജപ്രചരണത്തെ നേരിടാൻ പരാതി നൽകിയത്.

പരാതിയെ തുടർന്ന് പലരും മുന്പ് ഷെയർ ചെയ്തിരുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പലരെയും ഗ്രൂപ്പ് അഡിമിന്‍മാർ ഇവരെ പുറത്താക്കിയിട്ടുണ്ട്. ചിലർ‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരെയും കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed