കാരാട്ട് റസാഖിന് എം.എൽ.എയായി തുടരാമെന്ന് സുപ്രീംകോടതി


തിരുവനന്തപുരം: കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന് എം.എൽ.എ ആയി തുടരാമെന്ന് സുപ്രീംകോടതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി േസ്റ്റ ചെയ്യുകയായിരുന്നു. എന്നാൽ  എം.എൽ.എ എന്ന നിലയിൽ വോട്ടു ചെയ്യാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. 

വോട്ടർമാരായ കെ.പി മുഹമ്മദും മൊയ്തീൻ കുഞ്ഞും നൽകിയ ഹർജിയിലായിരുന്നു കൊടുവള്ളി മണ്ധലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടത്. ഈ വിധിയാണ് സുപ്രീംകോടതി ഇപ്പോൾ േസ്റ്റ ചെയ്തിരിക്കുന്നത്. 

എം.എ റസാഖിന്‍റെ പേരിൽ ഒത്തുതീർപ്പാക്കിയ സാന്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യു.ഡി.എഫ് സ്ഥാനാർത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. 

You might also like

Most Viewed