ദേവികുളം സബ് കളക്ടർക്കെതിരെ മോശം പരാമർശം: എം.എൽ.എയ്‌ക്കെതിരെ കേസെടുത്തു


ഇടുക്കി: ദേവികുളം സബ് കളക്ടർ ഡോ. രേണു രാജിനെതിരെ പരാമർശം നടത്തിയ സംഭവത്തിൽ‍ ഇടുക്കി എം.എൽ.എ എസ്. രാജേന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേയധാ കേസെടുത്തത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവൾ, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവൾ ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ‘ പറഞ്ഞ് എം.എൽ.എ പരസ്യമായി സബ് കളക്ടർ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയിരുന്നു. ഈ സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

You might also like

Most Viewed