എ.കെ ബാലനെതിരെയും അനധികൃത നിയമന ആരോപണവുമായി പി.കെ ഫിറോസ്‌


കോഴിക്കോട്: മന്ത്രി എ.കെ.ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി−വർഗ വകുപ്പിന് കീഴിലുള്ള കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കിർത്താഡ്സിലെ താൽക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി.മേനോനടക്കമുള്ളവരെ ചട്ടങ്ങൾ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. എ.എൻ മണിഭൂഷൺ, മിനി പി.വി, സജിത് കുമാർ എസ്.വി എന്നിവരാണ് യോഗ്യതയില്ലാതെ സ്ഥിരം നിയമനം നേടിയ മറ്റു കരാർ ജീവനക്കാരെന്നും ഫിറോസ് ആരോപിക്കുന്നു. വിവിധ വകുപ്പുകളുടെ എതിർപ്പുകൾ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനമെന്നാണ് ഫിറോസിന്റെ ആരോപണം. 

എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ മണിഭൂഷണ് സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. എംഫിലും പി.എച്ച്.ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എം.എ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരെ നിയമച്ചിരിക്കുന്നത്.

You might also like

Most Viewed