കരമന കൊലപാതകം; രണ്ട് പേർ പിടിയിൽ


തിരുവനന്തപുരം: കരമന തളിയിൽ നിന്നും തട്ടികൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ‍ രണ്ടുപേർ‍  പിടിയിൽ. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മൂന്നു മണി മുതൽ പോലീസ് തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

റോഡരികിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്ന യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് മർദ്ദിച്ച് അവശനാക്കുക, ശേഷം ബൈക്കിൽ തട്ടിക്കൊണ്ട് പോകുക. പിന്നേറ്റ് പകൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തുക. ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ പ്രതികാരം തീർക്കാൻ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കും വിധം നടപ്പിലാക്കിയ അരുംകൊലയ്ക്കാണ് ഇന്നലെ കരമന സാക്ഷിയായത.് കരമന തളിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്.

ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് യാവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിൽ യുവാക്കൾ‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് നാട്ടുകാർ‍ കരമന പോലീസിന് പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി പല സ്ഥലങ്ങളിൽ പോലീസു ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

തട്ടികൊണ്ടുപോയ വിവരമറിയിച്ചുവെങ്കിലും പോലീസ് ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അനന്ദുവിൻറെ സുഹൃത്തുക്കളാണ് ബൈക്കും മൃതദേഹവും രാവിലെ അന്വേഷിച്ച് കണ്ടെത്തിയത്. അനന്ദുവിന് വേണ്ടി ഇന്നലെ അന്വേഷണം നടക്കുന്നതിനിടെ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള അരുണിനെയും തട്ടികൊണ്ടുപോയെന്നൊരു പോലീസ് വിവരം ലഭിച്ചു. പക്ഷെ രാത്രിയോടെ അരുൺ‍ വീട്ടിൽ തിരിച്ചെത്തിയിരുന്നു. അരുണിനെ ആരും തട്ടികൊണ്ടുനപോയില്ലെന്നാണ് പോലീസ് പറയുന്നത്.  

You might also like

Most Viewed