എസ്ഡിപിഐയുമായി ധാരണയില്ല: കുഞ്ഞാലിക്കുട്ടി


മലപ്പുറം: എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രഹസ്യ ചർച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോ, അതൊരു പൊതുസ്ഥലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് − എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ ഗസ്റ്റ് ഹൗസിൽ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കൾ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രങ്ങളും വിഡിയോയും ചാനലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. ലീഗ് നേതാക്കളും ലോക്സഭയിലേക്കു മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. എസ്ഡിപിഐക്കായി നസറുദ്ദീൻ എളമരം, അബ്ദുൾ മജീദ് ഫൈസി എന്നിവർ കൂടിക്കാഴ്ചയ്ക്കെത്തി. എന്നാൽ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തകൾ ഇ.ടി. മുഹമ്മദ് ബഷീർ നിഷേധിച്ചു. 

You might also like

Most Viewed