ശ്രീവരാഹം കൊലപാതകം: രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു


തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ‍ പോലീസ് അന്വേഷണം ഊർ‍ജിതം. കുത്തിയവരും കുത്തേറ്റവരും ക്രിമിനൽ‍ കേസുകളിൽ‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ശ്രീവരാഹം സ്വദേശി ശ്യാം (28)എന്ന മണിക്കുട്ടനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ്, രജിത്ത് എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഒളിവിൽ‍പോയ പ്രതി അർ‍ജുന്‍ വേണ്ടി പോലീസ് തെരച്ചിൽ‍ തുടരുകയാണ്. 

മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. മയക്കുമരുന്ന് സംഘങ്ങൾ‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. മയക്കുമരുന്ന് മാഫിയ സംഘത്തിലുൾ‍പ്പെട്ട അർ‍ജുന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. മറ്റ് രണ്ട് പേർക്ക് കൂടി കുത്തേറ്റു. സുഹൃത്തുക്കളായ വിമൽ, ഉണ്ണിക്കണ്ണൻ എന്നിവർ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ‍ അറിയിച്ചു. മുംബൈയിൽ ജോലി ചെയ്തിരുന്ന അർജുൻ ഒരാഴ്ച മുന്പാണ് നാട്ടിലെത്തിയത്.

പോലീസ് പിടിയിലായ അഞ്ചു പ്രതികളിൽ ഒരാളുടെ വെളിപ്പെടുത്തലാണ് അനന്തുകൊലക്കേസിന് തുന്പുണ്ടാക്കിയത്. കൃത്യത്തിൽ പങ്കെടുത്ത പ്രതി കഞ്ചാവിന്റെ ലഹരി മാറിയപ്പോൾ ബുധനാഴ്ച രാവിലെ അയാളുടെ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. മുന്പ് ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ ഇയാളുടെ സുഹൃത്ത് വഴി പോലീസിനെ വിവരമറിയിച്ചു. പോലീസിന് ലഭിച്ച വിവരമനുസരിച്ച് സ്ഥലത്ത് ആദ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ല. തെറ്റായ വിവരം നൽകി വഴിതെറ്റിക്കാനുള്ള ശ്രമമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കാട്ടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ പോലീസ് വീണ്ടും അവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നേരത്തെ തന്നെ ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം എന്ന് വിമർ‍ശനം ഉയർ‍ന്നിട്ടുണ്ട്. മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടൻ‍. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിൻ‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കു മരുന്ന് ലഹരിയിലായിരുന്നു. 

പേരിന് നടത്തുന്ന പരിശോധനയല്ലാതെ പോലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെ, ലഹരിമരുന്ന് സംഘങ്ങൾ‍ക്കെതിരെ കർ‍ശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ‍ അറിയിച്ചു. ലഹരി മരുന്ന് മാഫിയയെ തടയിടാനായി കർ‍ശനമായ പരിശോധന നടത്തുമെന്നും സഞ്ജയ്കുമാർ‍ ഗുരുഡിന്‍ വ്യക്തമാക്കി.

You might also like

Most Viewed