മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണം കേന്ദ്ര ഏജൻസിക്ക് നൽകാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി


കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് നൽകാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ബോട്ടുടമയടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിക്ക് അന്വേഷണം നൽകാത്തത്. രാജ്യരഹസ്യങ്ങൾ പുറത്തു പോയിട്ടില്ല എന്ന് എന്താണ് ഉറപ്പെന്നും കോടതി സർക്കാരിനോട് ചോദിച്ചു. നിലവിൽ അന്വേഷണ ഏജൻസിക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്നും കോടതി വിമർശിച്ചു.

You might also like

Most Viewed