ആർ.എസ്.എസിന്‍റെ കാര്യം അവരോട് ചോദിക്കണം; ബി.ജെ.പി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും: ശ്രീധരൻ പിള്ള


കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാർത്ഥികളെ പാർട്ടി അഖിലേന്ത്യ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാർ‍ത്ഥി പട്ടിക പ്രഖ്യാപിക്കാതിരുന്നതെന്ന് ശ്രീധരൻ പിള്ള കൊച്ചിയിൽ പറഞ്ഞു. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. 

ആർ.എസ്.എസ് ഇടപെടൽ ഉണ്ടായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയില്ലെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. കേരളത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയും പി.കെ കൃഷ്ണ ദാസിനെയും കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

ബി.ജെ.പി സ്ഥാനാർ‍ത്ഥി പട്ടികയിൽ‍ പി.എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ലെന്നാണ് സൂചന. ആർ.എസ്.എസ് ഇടപെടലാണ് അവസാന നിമിഷം ശ്രീധരൻ പിള്ളയെ മാറ്റാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

You might also like

Most Viewed