കേരളത്തിൽ ബി.ജെ.പി 14 സീറ്റിൽ മത്സരിക്കും; അഞ്ചിടത്ത് ബി.ഡി.ജെ.എസ്


ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പി 14 സീറ്റിൽ മത്സരിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് അഞ്ചിടത്തും പി.സി. തോമസിന്‍റെ കേരള കോൺഗ്രസ് കോട്ടയത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ആലത്തൂർ, ഇടുക്കി, തൃശൂർ, മാവേലിക്കര സീറ്റുകളിൽ ബി.ഡി.ജെ.എസ് ജനവിധി തേടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയും പി.കെ. കൃഷ്ണദാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  കുമ്മനം രാജശേഖരൻ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും. ബി.ഡി.ജെ.എസുമായുള്ള സഖ്യം എൻ.ഡി.എ മുന്നണിക്കു ഗുണം ചെയ്യുമെന്നും സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും മുരളീധരറാവു കൂട്ടിച്ചേർത്തു. താൻ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെത്തി പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്തശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളു. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.

You might also like

Most Viewed