കെവിന്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് മാറ്റം


കോട്ടയം: കെവിന്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് മാറ്റം. കേസ് ഏത് കോടതി പരിഗണിക്കണമെന്ന് കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തീരുമാനിക്കും. നിലവില്‍ കേസ് പരിഗണിച്ചിരുന്ന സെഷന്‍സ് കോടതി ജഡ്ജിയെ വിജിലന്‍സ് ജഡ്ജിയായി മാറ്റി. കേസ് ഈ മാസം 26 ലേക്ക് മാറ്റി. കേസ് ഈ മാസം 26 ലേക്ക് മാറ്റി. പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. ഒന്നാം പ്രതി സ്യാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. 

You might also like

Most Viewed