ഇന്നസെന്റിന് വോട്ടില്ലെന്ന് വ്യക്തമാക്കി എൻ.എസ്.എസ്


തൃശ്ശൂർ: ചാലക്കുടിയിലെ സി.പി.ഐ.എം. സ്ഥാനാർത്ഥിയായ ഇന്നസെന്റിന് എൻ.എസ്‌.എസ്‌. വോട്ടുചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക്‌ യൂണിയൻ. ഇന്നസെന്റ് എൻ.എസ്.എസ്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം സന്ദർശിക്കാൻ വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക്‌ യൂണിയൻ പ്രസിഡന്റ്‌ ഡി. ശങ്കരൻകുട്ടി പറഞ്ഞു.

എസ്‌.എൻ‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ശേഷം ചങ്ങനാശേരിയിലെ എൻ.എസ്‌.എസ്‌. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞിരുന്നു. അതേസമയം, എൻ.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂരം എന്നതാണ്‌ തങ്ങളുടെ നയമെന്നു എൻ.എസ്.എസിന്റെ താലൂക്ക്‌ യൂണിയൻ പറഞ്ഞു. എന്നാൽ, ചില അംഗങ്ങൾ‍ക്കു രാഷ്ട്രീയ ചുമതല ഉണ്ടാകുമെന്നും യൂണിയൻ പറയുന്നു. അംഗങ്ങൾക്ക് ഇതിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എൻ.എസ്‌.എസ്‌. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കി.

You might also like

Most Viewed