മുനന്പം മനുഷ്യക്കടത്ത്: മുഖ്യപ്രതിയടക്കം ആറ് പേർ പിടിയിൽ


കൊച്ചി: മുനന്പം മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെൽ‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരിൽ‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. 

ഓസ്ട്രേലിയക്ക് പോയ ബോട്ടിൽ‍ തന്‍റെ നാല് മക്കൾ ഉള്ളതായി സെൽ‍വൻ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേർ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെൽ‍വൻ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെൽ‍വന്‍റെ മൊഴിയിൽ പറയുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തമിഴ് നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. 

You might also like

Most Viewed