പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്


കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർ‍ട്ട്. ഉദുമ മുൻ എം.എൽ.എയുടെയോ സി.പി.എം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. സി.പി.എം മുൻ‍ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാൽ മർ‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ കേസിൽ‍ പീതാംബരൻ അറസ്റ്റിലായിരുന്നു.

കൊലപാതകത്തിന്റെ സൂത്രധാരൻ പീതാംബരൻ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോർട്ടിലും പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്ത് ലാലിനെയും പിന്തുടർന്ന് പ്രതികൾക്ക് ഫോണിൽ വിവരങ്ങൾ കൈമാറി എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. രഞ്ജിത്തു കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിൽ‍ യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറിൽ എത്തിയ സംഘം ഇരുവരെയും തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ.  

You might also like

Most Viewed