കെ.മുരളീധരന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് ആർ.എം.പി


കോഴിക്കോട്: കെ.മുരളീധരന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്നറിയിച്ചിരിക്കുയാണ് ആർ.എം.പി നേതൃത്വം. സ്വന്തം നിലയിലാവും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുക. പഞ്ചായത്ത് തോറും പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ഏപ്രിൽ മുന്നിന് മണ്ധലം കൺവെൻഷനും പൊതുയോഗവും സംഘടിപ്പിച്ച് പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.                                        ഇന്നലെ നടന്ന യു.ഡി.എഫ് കൺവെൻഷന് പിന്നാലെ ടി.പി.ചന്ദ്രശേഖരന്റെ വീട്ടിൽ നിന്നായിരുന്നു കെ.മുരളീധരൻ വടകരയിലെ പ്രചാരണം ആരംഭിച്ചത്. യു.ഡി.എഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.കെ രമയും അറിയിച്ചിരുന്നു. യു.ഡി.എഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നിലപാട് ആർ.എം.പി മാറ്റി. മുരളീധരന്റെ വിജയത്തിനായി തുടക്കം മുതൽ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആർ.എം.പി ഉറപ്പ് നൽകുകയും ചെയ്തു. ഇത് എതിർ പക്ഷത്തെ ചെറുതല്ലാത്ത രീതിയിൽ ആശങ്കയിലാക്കുകയും ചെയ്തിട്ടുണ്ട്.  

You might also like

Most Viewed