തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്


തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .

ഇന്ന് രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  അപകടം നടന്ന  ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.  

You might also like

Most Viewed