തൃശൂരില്‍ സുരേഷ് ഗോപിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു


തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ച നിലയില്‍. മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിലെ തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കളാണ് ആക്രമികൾ നശിപ്പിച്ചത്.  ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം.

രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചന. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലുടെ വ്യക്തമായതെന്ന് ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി എ. നാഗേഷ് പറഞ്ഞു.

 

You might also like

Most Viewed