റഫാല്‍ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയോട് സുപ്രീംകോടതി വിശദീകരണം തേടി


ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതി  വിശദീകരണം തേടി.  ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

പരാതിയില്‍ പറയുന്നത് പോലെ ഞങ്ങള്‍ അത്തരത്തിലൊരു നിരീക്ഷണം നടത്തിയിട്ടില്ല. കോടതിയുടെ ഉത്തരവ് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കരുത്. രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന് തീരുമാനം മാത്രമാണ് കോടതി എടുത്തതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ ഉത്തരവിനു പിന്നാലെയാണ് ചൗക്കിദാര്‍ ഹോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചുവെന്ന് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

You might also like

Most Viewed