നവജാത ശിശുവിനെതിരായ വർഗീയ പരാമർശം; സംഘപരിവാർ പ്രവർത്തകനെ അറസ്റ്റിൽ


കൊച്ചി: മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാതശിശുവിനെതിരായി മത സ്പർദ്ധ ഉണ്ടാക്കും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തകനായ ബിനിൽ‍ സോമ സുന്ദരത്തെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. 153എ വകുപ്പ് പ്രകാരം മതസ്പർദ്ധ വളർ‍ത്താൻ‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്.  ബിനിൽ‍ സോമസുന്ദരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ വർഗീയ പരാമർശം ഉന്നയിച്ചു പോസ്റ്റിട്ടത് ശ്രദ്ധയിപ്പെട്ട അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനിൽ സോമസുന്ദരത്തിന്റെ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നത്. ബിനിലിനെതിരെ കർ‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കെഎൽ 60 ജെ 7739 എന്ന ആംബുലൻസിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതിൽ‍ വരുന്ന രോഗി സാനിയ മിത്താഹ് ദന്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ് ഇങ്ങനെയായിരുന്നു ബിനിൽ‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  

You might also like

  • KIMS

Most Viewed