സംസ്ഥാനത്ത‌് വേനൽമഴ ശക്തമാകും


തിരുവനന്തപുരം: സംസ്ഥാനത്ത‌് വേനൽമഴ ശക്തമാകുമെന്ന‌് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റിനും ഇടിയോട‌ുകൂടിയ മഴയ്ക്കും സാധ്യതയുണ്ട‌്.. ശനിയാഴ്ച അതിശക്തമായ മഴയ്ക്ക‌്‌ സാധ്യതയുള്ള പാലക്കാട‌് ജില്ലയിൽ  യെല്ലോ അലർട്ട‌് പ്രഖ്യാപിച്ചു. മൂന്നുജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട‌് ജില്ലകളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ‌് വീശാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി.

പാലക്കാട്, മലപ്പുറം,  തൃശൂർ ജില്ലകളിലാണ‌് ഉരുൾപൊട്ടൽ സാധ്യത. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക‌ും സാധ്യതയുണ്ട്. 
ഈ ജില്ലകളിൽ മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവും ഉണ്ട്.

You might also like

Most Viewed